Skip to main content

ശിശുദിനം വിപുലമായി ആഘോഷിക്കും

നവംബര്‍ 14 ന്റെ ശിശുദിനാഘോഷ റാലിയും പൊതുസമ്മേളനവും കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് എച്ച്.എസ്.എസില്‍ നടക്കും. രാവിലെ എട്ടിന് കുട്ടികളുടെ റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ടൗണ്‍ അതിര്‍ത്തിയിലെ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന റാലിക്ക് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൊല്ലം ബാലികാമറിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി എസ്. ഫാത്തിമ യാണ് കുട്ടികളുടെ പ്രധാനമന്ത്രി. അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അദ്വൈതസേനന്‍  പ്രസിഡന്റും ചിറ്റൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി എസ്. ദിവ്യ സ്പീക്കറുമാണ്. കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ ശ്രീലക്ഷ്മി സ്വാഗതവും പുനുക്കുന്നൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ജി.എസ് മാധവി നന്ദിയും പറയും.

പരപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളും അധ്യാപകരും രാവിലെ 7.30ന്  സെന്റ് ജോസഫ് കോണ്‍വെന്റ് എച്ച്.എസ്.എസില്‍ എത്തണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ആര്‍.സന്തോഷ് അറിയിച്ചു.

(പി.ആര്‍.കെ.നമ്പര്‍  2580/17)

date