Post Category
ലൈഫ്മിഷനില്‍ 20ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ലൈഫ്മിഷനില്‍ എം.ഐ.എസ് വിദഗ്ധന്റെ (സംസ്ഥാനതലം) ഒരു ഒഴിവിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഏപ്രില്‍ 20 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദം, അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ. സമാന തസ്തികയില്‍ മുന്‍പരിചയം അഭികാമ്യം. 30,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യതയുളളവര്‍ അപേക്ഷയും വിശദ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11 ന് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ (സെക്രട്ടേറിയറ്റ് അനക്‌സ് -1, റൂം നമ്പര്‍ 501 സി) ഹാജരാകണം.
പി.എന്‍.എക്‌സ്.1422/18
date
- Log in to post comments