Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് 2021: വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

 

 

കേരളത്തിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവിധ തിരഞ്ഞെടുപ്പ് സാമഗ്രികൾ  മഹാരാഷ്ട്രയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുവരുന്നതിന് കണ്ടെയ്നർ ലോറികളും ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യുന്നതിന് രണ്ട് ട്രാവലർ വാഹനങ്ങളുമാണ്  ആവശ്യമുള്ളത്. വോട്ടിങ് മെഷീനുകൾ പൂനയിൽ നിന്നും കണ്ടെയ്നർ ലോറികളിൽ കയറ്റുന്നത് ഡിസംബർ 14നും ഉദ്യോഗസ്ഥരും പോലീസുകാരും യാത്ര ആരംഭിക്കുന്നത് ഡിസംബർ 12 ന് രാവിലെ 5 മണിക്കുമാണ്. ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തുന്നവർക്കാണ് ക്വട്ടേഷൻ അനുവദിക്കുക. ക്വട്ടേഷനുകൾ ഡിസംബർ 9ന് വൈകീട്ട് നാലിന് തുറന്ന് പരിശോധിക്കും.

date