കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയായി
എറണാകുളം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ജില്ലയില്‍ പൂര്‍ത്തിയായി. കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. ഡിസംബര്‍ ഒന്‍പതിന് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇവിടെ നിന്നും നടത്തും. ഡിസംബര്‍ ആറിനാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് ആരംഭിച്ചത്.
പതിനഞ്ചില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ അധികമായി ഒരു ബാലറ്റ് യൂണിറ്റുകൂടി ഉള്‍പ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. കാന്‍ഡിഡേറ്റ് സെറ്റിംഗിനു ശേഷം മോക്‌പോള്‍ നടത്തി പ്രവര്‍ത്തനം പരിശോധിക്കും. വോട്ടെടുപ്പ് ദിവസം ആദ്യവും മോക്‌പോള്‍ നടത്തിയതിനു ശേഷമായിരിക്കും യന്ത്രങ്ങള്‍ വോട്ടെടുപ്പിന് ഉപയോഗിക്കുക.
കൊച്ചിന്‍ കോര്‍പറേഷനിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് എറണാകുളം മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിലും
തൃപ്പൂണിത്തുറ നഗരസഭയുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഗവ.ബോയ്‌സ് ഹൈ. സ്‌കൂളിലും മുവാറ്റുപുഴ നഗരസഭയുടേത് മുവാറ്റുപുഴ സ്‌കൗട്ട് ഭവനിലും കോതമംഗലം നഗരസഭയുടേത് ഗവ. ടൗണ്‍ യു.പി. സ്‌കൂളിലുമാണ് നടന്നത്. പെരുമ്പാവൂര്‍ നഗരസഭയിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും, ആലുവ നഗരസഭയിലെ ആലുവ ഗേള്‍സ് ഹൈ സ്‌കൂളിലും കളമശ്ശേരിയിലെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പറവൂര്‍ നഗരസഭയുടേത് ഗവ.എച്ച്.എസ് പറവൂരും അങ്കമാലി നഗരസഭയുടേത് മുനിസിപ്പല്‍ ഓഫീസ് സമുച്ചയത്തിലും ഏലൂര്‍ നഗരസഭയുടേത് ഗാര്‍ഡിയന്‍ ഏഞ്ചല്‍ സ്‌കൂളിലും കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കി. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സെറ്റിംഗ് നടത്തിയത്.
- Log in to post comments