Post Category
അറിയിപ്പ്
എറണാകുളം : ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് ആയി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ അവരവർക്ക് അനുവദിച്ച സമയത്ത് മാത്രം വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് ഇ -ഡ്രോപ്പ് ജില്ലാ നോഡൽ ഓഫീസർ കൂടിയായ എ. ഡി. എം അറിയിച്ചു. എത്തിച്ചേരുവാൻ നിർദേശിക്കുന്ന സമയം എസ്. എം. എസ് ആയി അറിയിക്കും.http://edrop.gov.in/index.php എന്ന വെബ്സൈറ്റിൽ know your posting എന്ന ടാബിൽ ക്ലിക്ക് ചെയ്ത് അവരവരുടെ ഒഫീഷ്യൽ കോഡ് നൽകി ഡ്യൂട്ടി ചെയ്യേണ്ട പോളിങ് സ്റ്റേഷൻ, ഹാജരാകേണ്ട സമയക്രമം എന്നിവ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ശേഷം അറിയാൻ സാധിക്കും.
date
- Log in to post comments