Skip to main content

രോഗികളില്ല; 60 കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനം

ജില്ലയിലെ കോവിഡ് ബാധിതരെ ചികിത്സിക്കാനായി ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന അറുപതോളം കേന്ദ്രങ്ങള്‍ തിരികെ നല്‍കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കോവിഡ് 19 രോഗവ്യാപനമുണ്ടായാല്‍ പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കാത്ത തരത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ 13 എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ സി.എഫ്.എല്‍.ടി.സി, സി.സി.സി എന്നിവയ്ക്കായി ഏറ്റെടുത്തിട്ടുള്ള കെട്ടിടങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന 60 സ്ഥാപനങ്ങളെയാണ് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

സി.എഫ്.എല്‍.ടി.സി/സി.സി.സികളില്‍ ഒഴിവാക്കുന്നവ

1. സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോയ്‌സ് ഹോസ്റ്റല്‍ .മുട്ടിപ്പാലം, മഞ്ചേരി
2. മലയാള സര്‍വകലാശാല ഹോസ്റ്റല്‍, വെട്ടം.
3. നെടുവ ഗവണ്‍മെന്റെ ഹൈസ്‌ക്കൂള്‍ ,പരപ്പനങ്ങാടി.
4. എസ് .എസ് .എം  പോളിടെക്‌നിക് കോളേജ് തിരൂര്‍.
5. സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ,വാഴയൂര്‍.
6. ഗവണ്‍മെന്റെ രാജാസ് സ്‌കൂള്‍, കോട്ടക്കല്‍.
7. യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളേജ് ,തേഞ്ഞിപ്പാലം.
8. പി ടി എം ഗവണ്‍മെന്റ കോളേജ്, പെരിന്തല്‍മണ്ണ.
9. വുമണ്‍ ഇസ്ലാഹിയ കോളേജ്, വുമണ്‍ ഹോസ്റ്റല്‍ തിരുവാലി.
10. പി എസ് എം ഒ കോളേജ് ,തിരൂരങ്ങാടി.
11. ഗവണ്‍മെന്റ് വനിത പോളിടെക്‌നിക്ക് ,എടരിക്കോട്, വേങ്ങര.
12. കെ സി എ ഇ ടി കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിംഗ് ടെക്‌നോളജി, തവനൂര്‍.
13. സംസ്‌കൃതി സ്‌കൂള്‍ കക്കാടിപ്പാടം, ആലങ്കോട് മാറഞ്ചേരി.
14. അല്‍ഷിഫ നഴ്‌സിംഗ് ഹോസ്റ്റല്‍, അങ്ങാടിപ്പുറം.
15.ജി എച്ച് എസ് എസ് മക്കരപറമ്പ, മങ്കട.
16. ഇ കെ സി കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ഹോസ്റ്റല്‍ ബോയ്‌സ്, തൃക്കലങ്ങോട് ,എടവണ്ണ.
17. ഗവണ്‍മെന്റെ കോളേജ് ഓഡിറ്റോറിയം ,മലപ്പുറം.
18.ഇ എം ഇ എ ലേഡീസ് ഹോസ്റ്റല്‍, പള്ളിക്കല്‍, കൊണ്ടോട്ടി.
19. എ എച്ച് എസ് സ്‌കൂള്‍ മമ്പാട്ടുമൂല, ചോക്കാട്.
20. കെ എം സി ടി ലോ കോളേജ്, കുറ്റിപ്പുറം.
21. നവോദയ വിദ്യാലയം, ഊരകം.
22.മാര്‍ത്തോമ കോളേജ് വുമണ്‍സ് ഹോസ്റ്റല്‍, ചുങ്കത്തറ.
23. നാഷണല്‍ ട്രെയിനിംങ്ങ് സെന്റര്‍ ,ചെറിയമുണ്ടം.
24. അലിഗര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ഏലംക്കുളം മേലാറ്റൂര്‍.
25. ഇഫ്തുല്‍ ഖുറാന്‍ അറബിക് കോളേജ്, മങ്ങാട്ടൂര്‍ കാലടി
26. ജി എച്ച് എസ് എസ്, പൂക്കോട്ടൂര്‍.
27.ജി.എച്ച്.എസ്.എസ് പുറത്തൂര്‍.
28.എം ഇ എസ് കോളേജ് വുമണ്‍ ഹോസ്റ്റല്‍, മമ്പാട്
29.നിലമ്പൂര്‍ യത്തീംഖാന. എരഞ്ഞിമംഗലം, ചാലിയാര്‍.
30. ഫ്‌ലോറേട്ട് ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, പുളിക്കല്‍.
31. ജെംസ് ആട്‌സ് ആന്റ് സയന്‍സ് കോളേജ് ഹോസ്റ്റല്‍, രാമപുരം.
32.എം.ഇ.എസ് സെന്റര്‍ സ്‌കൂള്‍ ,വളാഞ്ചേരി.
33. കാവനൂര്‍ മജ്മ സെന്റര്‍ സ്‌കൂള്‍, കാവനൂര്‍.
34. ജി എച്ച്  എസ് എസ് ദേവദാര്‍, താനൂര്‍.
35. വേദ വ്യാസ ഗേള്‍സ് കോളേജ് ഹോസ്റ്റല്‍, വാഴയൂര്‍.
36. പ്രീ മെട്രിക് ഹോസ്റ്റല്‍, അമരമ്പലം .
37. സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റല്‍ ,മഞ്ചേരി.
38 .മലബാര്‍ ഡെന്റല്‍ കോളേജ് വട്ടംകുളം.
39. മജ്മ സെന്റെര്‍ സ്‌കൂള്‍, കാവനൂര്‍.
40. നാഷണല്‍ ലിട്രാസി ട്രെയിനിംങ്ങ് സെന്റെര്‍,   ചെറിയമുണ്ടം, ചേനപ്പുറം.
41.ദേവകി അമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍.
42 .ഐ.ടി.ഡി.പി പ്രീ മെട്രിക് ഗേള്‍സ് ഹോസ്റ്റല്‍, മണിമൂലി ,വഴിക്കടവ്.
43. ഗവണ്‍മെന്റ് റീജിണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  ,താനൂര്‍.
44. യൂണിറ്റി വുമണ്‍ കോളേജ്, മഞ്ചേരി.
45 .ഗവണ്‍മെന്റ് ഐ ടി ഐ, നിലമ്പൂര്‍
46. ഇ കെ സി കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ഹോസ്റ്റല്‍ - ഗേള്‍സ്, തൃക്കലങ്ങോട്, എടവണ്ണ.
47. വാഫി കോളേജ്, പള്ളിപ്പടി ,ചുങ്കത്തറ.
48. ഐ ടി ഡി പി പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റല്‍, പൂക്കോട്ടുമ്പാടം, അമരമ്പലം.
49. വിവേകാനന്ദ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ ,എടക്കര.
50. ചാക്കീരി അഹമ്മദ് ക്കുട്ടി മെമ്മോറിയല്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ ,ചേറൂര്‍, കണ്ണമംഗലം.
51. തഹ്ലീമുല്‍ ഇസ്ലാം ഓര്‍ഫനേജ് ഹൈസ്‌ക്കൂള്‍, അഞ്ചരപ്പുറം, പരപ്പനങ്ങാടി.
52. ഐഡിയല്‍ സ്‌കൂള്‍, തവനൂര്‍.
53. സി.എച്ച് മുഹമ്മദ് കോയ പോളിടെക്‌നിക് മേമ്മോറിയല്‍.
54.എസ്.ടി ഹോസ്റ്റല്‍, വഴിക്കടവ്.
55.ജി എച്ച് എസ് എസ് ,കാട്ടിലങ്ങാടി.
56. വിവേകാനന്ദ പഠനകേന്ദ്രം ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പാലേമാട്, എടക്കര.
57. എസ് എന്‍ എം എച്ച് എസ് എസ്,. രായിമംഗലം.
58. യത്തീം ഖാന ബദരിയ, പുലാമന്തോള്‍.
59. ഇന്ദിര ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആന്‍ഡ് ഹോസ്റ്റല്‍.
60. എസ് എന്‍ എം എച്ച് സ്‌കൂള്‍ ,പരപ്പനങ്ങാടി.
 

date