Skip to main content

ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും വിവി പാറ്റ് യൂനിറ്റുകളും എത്തിക്കുന്നതിന്  ക്വാട്ടേഷന്‍ ക്ഷണിച്ചു

മഹാരാഷ്ട്രയിലെ മുംബൈ സബര്‍ബന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ നിന്നും മുംബൈയില്‍ നിന്നും ജില്ലയിലേക്ക് ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും വിവി പാറ്റ് യൂനിറ്റുകളും എത്തിക്കുന്നതിന്  ക്വാട്ടേഷന്‍ ക്ഷണിച്ചു. 102 സെന്റീമീറ്റര്‍ നീളവും 65 സെന്റിമീറ്റര്‍ വീതിയും 47 സെന്റിമീറ്റര്‍ ഉയരത്തിലുമുള്ള 560 ബാലറ്റ് യൂനിറ്റ് ബോക്‌സുകളാണ് എത്തിക്കാനുള്ളത്. 35 കിലോയോളം ഭാരം ഇവയ്ക്ക് ഉണ്ടാകും.   560 കണ്‍ട്രോള്‍ യൂനിറ്റ് ബോക്‌സുകള്‍ക്ക് 84 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയും 32 സെന്റിമീറ്റര്‍ ഉയരവുമുണ്ട്. 6000 വിവി പാറ്റ് യൂനിറ്റുകളാണ് എത്തിക്കാനുള്ളത്. 50 സെന്റിമീറ്റര്‍ നീളവും 25 സെന്റിമീറ്റര്‍ വീതിയും 45 സെന്റിമീറ്റര്‍ ഉയരവുമാണ് വിവി പാറ്റ് യൂനിറ്റിന് ഉള്ളത്.

സമര്‍പ്പിക്കുന്ന ക്വാട്ടേഷന്‍ കവറിനു മുകളില്‍ 'Quotation for Transporting Electronic Voting Machines from Mumbai Suburban and Mumbai City of Maharashtra to Malappuram, Kerala ' എന്നെഴുതണം.  District collector & District  Election Officer, Malappuram, kerala എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. 2020 ഡിസംബര്‍ 11 ന് വൈകീട്ട് നാല് വരെയാണ് ക്വട്ടേഷന്‍ സ്വീകരിക്കുക. ഡിസംബര്‍ 11 വൈകീട്ട് നാലരയ്ക്ക് ക്വട്ടേഷനുകള്‍ തുറക്കും. ബാലറ്റ് യൂനിറ്റുകളും കണ്‍ട്രോള്‍ യൂനിറ്റുകളും വിവി പാറ്റ് യൂനിറ്റുകളും മുംബൈയില്‍ നിന്ന് മലപ്പുറത്തേക്ക് എത്തിക്കാന്‍ വേണ്ടി വരുന്ന ഗതാഗത സമയം ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തണം.

date