Skip to main content

നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന്  അപേക്ഷിക്കാം. ആറ്,  ഒമ്പത് ക്ലാസുകളിലേക്കാണ് പ്രവേശനം. നിലവില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറ്,  ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാം. www.navodaya.gov.in ല്‍ ഡിസംബര്‍ 15ന് മുമ്പ് അപേക്ഷ നല്‍കണം.  ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2021 ഏപ്രില്‍ 10 നും ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2021 ഫെബ്രുവരി 13നും നടക്കും.

date