Post Category
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് കോഴ്സിന് അപേക്ഷിക്കാം
മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ 2021 ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്സ് നടത്തുക. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. അപേക്ഷ ഫോമും വിശദവിവരങ്ങളും www. srccc.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 20.
date
- Log in to post comments