Skip to main content

ഷെല്‍ട്ടര്‍ ഹോം നടത്തുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു

 

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം നടത്താന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള താല്‍പര്യപത്രം ഡിസംബര്‍ 18 ന് മുന്‍പായി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, പിന്‍ 678001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:9188969209.

date