Skip to main content

ആലത്തൂര്‍ താലൂക്കിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ ഒമ്പതിന്

 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണം ആലത്തൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ എട്ട് മുതല്‍ നടക്കും. കിഴക്കഞ്ചേരി, തരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ രാവിലെ 8.30 നും, കണ്ണമ്പ്ര, എരിമയൂര്‍ - 9.30, പുതുക്കോട്, കാവശ്ശേരി - 10.30, വടക്കഞ്ചേരി, ആലത്തൂര്‍ - 11.30 നും വിതരണം ചെയ്യും. പ്രിസൈഡിംഗ് ഓഫീസര്‍മാരും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും അനുവദിച്ച സമയത്ത് പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റണം. റിസര്‍വ്വ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ കാലത്ത് എട്ടിന് എത്തിച്ചേരണം.

date