Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രം കമ്മീഷനിങ് നാളെ 

 

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും വോട്ടിംഗ് യന്ത്രം കമ്മീഷനിങ്ങ് നാളെ (ഡിസംബർ ആറ് ) ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി സ്കൂളിൽ രാവിലെ ഏഴ്   മുതൽ ആരംഭിക്കും. വോട്ടിങ്ങ് യന്ത്രം സെറ്റിങ്ങിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ  രാവിലെ 6.30 ന് തന്നെ സ്കൂളിൽ എത്തേണ്ടതാണ്. അന്നേ ദിവസം ഉദ്യോഗസ്ഥർക്ക് പരിശീലനം  ഉണ്ടായിരിക്കും. വോട്ടിംഗ് യന്ത്രം കമ്മീഷനിങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ, ഏജന്റുമാർ രജിസ്ട്രേഷനായി രാവിലെ ഒമ്പതിന് സ്കൂളിൽ എത്തണമെന്നും ഒറ്റപ്പാലം  ബ്ലോക്ക് പഞ്ചായത്ത്  വരണാധികാരി അറിയിച്ചു. 
 

date