Post Category
പോളിങ് ഉദ്യോഗസ്ഥര്‍ വിശദീകരണം നൽകണം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാതിരുന്ന മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും ഡിസംബർ ഏഴിന് ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മുമ്പാകെ നേരിട്ട് വിശദീകരണം നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ 1951 ലെ ജനപ്രാതിനിത്യ നിയമം സെക്ഷന്‍ 28 എ, ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments