Skip to main content

വാട്ടർ അതോറിറ്റി പമ്പിംഗ് അറ്റകുറ്റപ്പണി: രണ്ട് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കി.  

വാട്ടർ അതോറിറ്റിയുടെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ജില്ലാ കളക്ടർ ഒഴിവാക്കി. കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന ആലുവ നിർമ്മല സ്കൂളിന് സമീപമുള്ള പ്രധാന പൈപ്പുകളിലൊന്നിലാണ് ചോർച്ച ഉണ്ടായത്. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തെ ബാധിക്കാതിരിക്കാൻ അടിയന്തിര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് എഞ്ചിനീയർ പി.വിനീഷ്, ഓവർസിയർ കെ.വി ജീന എന്നിവരെയാണ് തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കിയത്.

date