Skip to main content

ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം

 

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ ജില്ലയിലെ

ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു.

ജില്ലയിലെ കോച്ചിംങ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്സിൻ്റെ സബ്ബ് സെൻ്ററുകളായ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, കിഴക്കേകോട്ട എക്സൽ അക്കാഡമി എന്നീ സെൻ്ററുകളുടെ സഹകരണത്തോടെയാണ് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നത്.

2021 ജനവരി 1 മുതൽ എല്ലാ ഞായറാഴ്ച്ചകളിലും രണ്ടാം ശനിയാഴ്ച്ചകളിലുമാണ് ക്ലാസ്.

താൽപര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഡിസംബർ 15 നുള്ളിൽ അപേക്ഷിക്കണം. വിലാസം: കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, തണൽ ചാരിറ്റബിൾ സൊസൈറ്റി, കേച്ചേരി-തൃശൂർ ഫോൺ: 9048862981, 9747520181

അല്ലെങ്കിൽ കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, എക്സൽ അക്കാഡമി, സി.ബി.സി.എൽ.സി, ആർച്ച് ബിഷപ്പ്സ് ഹൗസ്, കിഴക്കേകോട്ട - തൃശൂർ ഫോൺ: 9495278764, 9495072232 എന്നീ വിലാസങ്ങളിൽ അപേക്ഷിക്കാം.

date