Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥർ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധിക്കണം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ശേഷം പോളിങ് ഉദ്യോഗസ്ഥർ ഉപയോഗിച്ച പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപാധികൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് ഡി എം ഒ അറിയിച്ചു. പോളിങ് ബൂത്തുകളിൽ വച്ചിട്ടുള്ള മഞ്ഞ, ചുവപ്പ് കവറുകളിലാണ് ഇവ ഇടേണ്ടത്.
മഞ്ഞ കവറിൽ മാസ്ക്, ഗൗൺ, പഞ്ഞി എന്നിവ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. ചുവപ്പുകവറിൽ ഫെയ്സ് ഷീൽഡ്, കയ്യുറ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ നിക്ഷേപിക്കാം. എല്ലാ പോളിങ് ഉദ്യോഗസ്ഥരും ഏറെ കരുതലോടെ ഈ മാലിന്യ നിക്ഷേപം നിർവഹിക്കണമെന്നും ഡി എം ഒ കൂട്ടിച്ചേർത്തു.
date
- Log in to post comments