Post Category
വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; പോസ്റ്റര്‍ വിതരണം ചെയ്തു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറയുന്ന തരത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കണം. പോളിങ് ബൂത്തില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുകയും ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും നിര്‍ബന്ധമായും കൈകള്‍ സാനിറ്റെസ് ചെയ്യുകയും വേണം. വോട്ട് ചെയ്താലുടന്‍ ബൂത്തിന് പുറത്ത് പോകണം. വോട്ടര്‍മാര്‍ ബൂത്തിന്റെ പരിസരത്ത് കൂട്ടം കൂടുകയോ പരസ്പരം സ്പര്‍ശിക്കുകയോ ചെയ്യരുത് എന്നീ നിര്‍ദേശങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
date
- Log in to post comments