Skip to main content

വോട്ടെടുപ്പിനു മുൻപ് മോക് പോളിങ്

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി ജില്ലയിലെ 3,281 പോളിങ് ബൂത്തുകളിലും മോക് പോളിങ് നടത്തും. സ്ഥാനാർഥികളുടേയോ പോളിങ് ഏജന്റുമാരുടേയോ സാന്നിധ്യത്തിലാണു മോക് പോളിങ് നടത്തുന്നത്. മോക് പോൾ നടത്തി ഫലം ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തും.

മോക് പോളിനു ശേഷം ക്ലിയർ ബട്ടൺ അമർത്തി മോക് പോളിന്റെ ഫലം പൂർണമായി വോട്ടിങ് മെഷീനിൽനിന്നു മാറ്റിയ ശേഷം കൺട്രോൾ യൂണിറ്റ് വിവിധ സുരക്ഷാ സീലുകളും ടാഗുകളും ഉപയോഗിച്ചു സീൽ ചെയ്യും. ഇതി•േൽ പോളിങ് ഏജന്റുമാരെ ഒപ്പുവയ്ക്കാൻ അനുവദിച്ച ശേഷമാകും ഏഴു മണിക്ക് പോളിങ് ആരംഭിക്കുക. 

date