ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തി. പൊതുതെരഞ്ഞെടുപ്പിന് കോവിഡ് പോസിറ്റീവ് ആയ വോട്ടര്‍മാര്‍ക്കും ക്വാറന്റൈനിലുള്ള വോട്ടര്‍മാര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള അനുമതി സാക്ഷ്യപ്പെടുത്തിന് ഗസറ്റഡ് ഓഫീസറിനും സ്‌പെഷ്യല്‍ പോളിങ് ഓഫീസറായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും പുറമെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂടി സ്‌പെഷ്യല്‍ പോളിങ് ഉദ്യോഗസ്ഥരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ നേരിട്ട് അപേക്ഷിക്കുന്ന ഫോറത്തിലും സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുവാന്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments