Post Category
പോസ്റ്റര്‍ പ്രകാശനം ചെയ്തു
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരോട് സ്വന്തം പ്ലേറ്റും ഗ്ലാസും കയ്യില്‍ കരുതണം എന്ന് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റര്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ ശുചിത്വ മിഷനാണ് മാലിന്യം കുറയ്ക്കാനും കൊറോണയെ ചെറുക്കാനും സ്വന്തം പാത്രങ്ങളാണ് ഉത്തമം എന്ന സന്ദേശവുമായി പോസ്റ്റര്‍ തയ്യാറാക്കിയത്.
കോവിഡിനെതിരെ ജാഗ്രത പാലിക്കുന്നതിനോടൊപ്പം പരമാവധി മാലിന്യം പോളിങ് കേന്ദ്രങ്ങളിലുള്‍പ്പടെ നിക്ഷേപിക്കുന്നതിന് തടയിടുന്നതിനും ആളുകളില്‍ പുനരുപയോഗ ശീലം ഓര്മപ്പെടുത്തുന്നതിനുമായാണ് ഇത്തരമൊരു പരിപാടിക്ക് ജില്ലയില്‍ രൂപം നല്‍കിയതെന്ന് ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് അറിയിച്ചു.
date
- Log in to post comments