Post Category
ക്ഷേമ നിധി ഇന്‍ഷുറന്‍സ് അപേക്ഷ നല്‍കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളെ 2021 ജനുവരി മുതല്‍ നിലവില്‍വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതിയതായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 10 നകം കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0495 2384355.
date
- Log in to post comments