ലൈബ്രറിക്ക് ടി.വി.സെറ്റ് സമ്മാനിച്ചു
സിവില്‍ സ്റ്റേഷനില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങിയ ഇ.കെ.നായനാര്‍ സ്മാരക ലൈബ്രറി കം റീഡിംഗ് റൂമിന് സ്മാര്‍ട്ട് ടി.വി. സമ്മാനിച്ചു. കരുവിശ്ശേരി കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പൊതു നന്മ ഫണ്ടില്‍ നിന്നും അനുവദിച്ച ടി.വി. സെറ്റ് ബാങ്ക് പ്രസിഡന്റ് പി.ലക്ഷ്മണനില്‍ നിന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ഭാര്‍ഗ്ഗവന്‍, ഡയറക്ടര്‍മാരായ യു.കെ.രാജന്‍, എം.എം.ലത, കാസ്മി, സെക്രട്ടറി അനിത കുമാരി, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ്, ക്ലറിക്കല്‍ അസിസ്റ്റന്റ് ബാലചന്ദ്രന്‍ വി.എം. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച ലൈബ്രറിയിലേക്ക് സാക്ഷരതാ പ്രേരക്മാര്‍, തുല്യത പഠിതാക്കള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തടങ്ങിയവരില്‍ നിന്നും സൗജന്യമായാണ് വിവിധ തരം പുസ്തകങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. പുസ്തക സമാഹരണം ഡിസംബര്‍ 31 ന് അവസാനിക്കും. നിര്‍ദ്ദിഷ്ട എണ്ണം പുസ്തകങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ലൈബ്രറി മെമ്പര്‍ഷിപ്പ് സൗജന്യമായി നല്‍കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments