Post Category
തെരഞ്ഞെടുപ്പ് ചൂടില്‍ കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടയിലും, പ്രചരണ സമയത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം. എല്ലാവരും മൂക്കും വായും മറയത്തക്ക രീതിയില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
ധരിച്ച മാസ്‌ക് 6 മണിക്കുര്‍ ഇടവേളകളില്‍ മാറ്റണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് അണുവിമുക്തമാക്കണം. കൂട്ടം കുടിയിരുന്ന് ഭക്ഷണം കഴിക്കരുത്. പൊതുസ്ഥലങ്ങളില്‍ മൂക്ക് ചീറ്റുന്നതും തുപ്പുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം.
date
- Log in to post comments