വ്യാജ സാനിറ്റൈസര്‍ നിര്‍മാണം : സ്വകാര്യ സ്ഥാപനത്തിനെതിരെ നിയമ നടപടി
കൈപ്പമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടോണ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.
ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം നടത്തി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ നിഷ വിന്‍സെന്റ് സ്ഥാപനത്തിനെതിരെ കേസെടുത്തു. അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവരുന്ന സാനിറ്റൈസറുകളുടെ ലേബലുകളിലും പായ്ക്കിങിലും മാറ്റം വരുത്തി വില്‍പ്പന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മാനുഫാക്ച്ചറിങ് ലൈസന്‍സ് ഇല്ലാതെ സാനിറ്റൈസര്‍ നിര്‍മിക്കുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം അഞ്ചുവര്‍ഷത്തോളം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പിടിച്ചെടുത്ത വസ്തുക്കളും രേഖകളും കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യു, ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ് വിഭാഗം എം പി വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments