Post Category
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് അവധി
തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് മേധാവിമാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാവിലെ മുതല്‍ പോളിംഗ് കഴിഞ്ഞ് പോളിംഗ് സാധനങ്ങള്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കുന്നതുവരെയാണ്. എന്നാലിത് പലപ്പോഴും രാത്രി വരെ നീണ്ടു നില്‍ക്കുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
date
- Log in to post comments