Skip to main content

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്  (കാളം തിരുത്തി), തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ -25 (താഴെ ചെന), പരപ്പനങ്ങാടി നഗരസഭ ഡിവിഷന്‍ - 15 ( സ്റ്റേഡിയം), താനൂര്‍ നഗരസഭ ഡിവിഷന്‍ - 26 (ചീരാന്‍ കടപ്പുറം), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ - 13 (കളിയാട്ടമുക്ക്) എന്നീ ഡിവിഷനുകളിലെയും വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധന ഇന്ന് (ഡിസംബര്‍ 10) രാവിലെ 11 മണി മുതല്‍ നടക്കും. പരപ്പനങ്ങാടി പി.ഡബ്ലിയു.ഡി. റെസ്റ്റ് ഹൗസില്‍ വെച്ചാണ് പരിശോധന നടക്കുക.  

സ്ഥാനാര്‍ത്ഥിയോ ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്ന ഏജന്റോ എന്‍-30 ഫോറത്തില്‍ രേഖപ്പെടുത്തിയ കണക്കുകളും അനുബന്ധ വൗച്ചറുകളും സഹിതം കോവിഡ് നിയമാവലികള്‍ പാലിച്ച് അനുവദിച്ച സമയത്ത് എത്തിച്ചേരണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ സാബു ജോസഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207199025.

date