വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിനിടയില്‍ കുന്നംകുളം മേഖലയിലെ വിവിധ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ 18-ാം വാര്‍ഡ് ബൂത്ത് ഒന്നില്‍ (എരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍) വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വോട്ടിംഗ് ചിഹ്നത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ നിര്‍ത്തിവെച്ച വോട്ടെടുപ്പ് തകരാര്‍ പരിഹരിച്ച് പുനരാരംഭിച്ചു.
കടങ്ങോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ 2-ാം ബൂത്ത് എയ്യാല്‍ നിര്‍മ്മലമാതാ സ്‌കൂളിലും വോട്ടിംഗ് യന്ത്രം തകരാറിലായി. തുടര്‍ന്ന് വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ മടങ്ങിയെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ യന്ത്രതകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് പുന:രാരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് പത്താം വാര്‍ഡിലെ 2-ാം നമ്പര്‍ ബൂത്ത് വെള്ളത്തേരിയില്‍ വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് വോട്ടാരംഭിച്ചത്. വേലൂര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡ് ബൂത്ത് ഒന്നിലും (പ്രാഥമികാരോഗ്യകേന്ദ്രം) 10 മിനിട്ട് വോട്ടിങ് യന്ത്രം തകരാറിലായി. രണ്ടിടത്തും തകരാര്‍ പരിഹരിച്ച് അര മണിക്കൂറിനുള്ളില്‍ വോട്ടെടുപ്പ് പുന:രാരംഭിച്ചു.
- Log in to post comments