Post Category
ഹജ്ജ് അപേക്ഷ നീട്ടി
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നമ്പര്‍ രണ്ട് പ്രകാരം ഹജ്ജിന് അപേക്ഷിക്കേണ്ട തിയതി 2021 ജനുവരി 10 വരെ നീട്ടി. 2021 ജനുവരി 10 വരെ ഇഷ്യൂ ചെയ്തതും 2022 ജനുവരി 10 വരെ കാലാവധിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 4,545 ഓണ്‍ലൈന്‍ അപേക്ഷകളാണ് ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ജനറല്‍ വിഭാഗത്തില്‍ 4044 പേരും 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 501 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവരുടെ പ്രതീക്ഷിത യാത്രാ ചെലവ് 3,56,433 രൂപയായിരിക്കുമെന്നും ഇത് അസീസിയ വിഭാഗത്തിലായിരിക്കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഹജ്ജ് അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക്: 0483-2710717, 2717572
date
- Log in to post comments