Skip to main content

സെന്‍സസ് പുരോഗമിക്കുന്നു

 

 

ദിനംപ്രതി മുപ്പത്തയ്യായിരത്തിലേറെ വീടുകളും സംരംഭങ്ങളും സന്ദര്‍ശിച്ച് ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. സെന്‍സസുമായി സഹകരിക്കാന്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടാണെന്നും സെന്‍സസ് നിര്‍ത്തിവെക്കണമെന്നും ചില വ്യാപാരി സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ പ്രചരണം തെറ്റിദ്ധാരണാജനകമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തുന്ന സാമ്പത്തിക സെന്‍സസിനെക്കുറിച്ച് വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാമ്പത്തിക സെന്‍സസ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചിതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ് അറിയിച്ചു.
സെന്‍സസ് സംസ്ഥാനത്ത് ഡിസംബര്‍ 31ന് അവസാനിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എന്യൂമറേറ്റര്‍മാരെ വിന്യസിച്ച് സെന്‍സസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ഓപ്പറേഷന്‍സ് കമ്മിറ്റിയോഗം സര്‍വ്വേ നടത്തുന്ന സി.എസ്.സി. യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

date