Skip to main content

തിരഞ്ഞെടുപ്പ് വർത്തകൾ

വോട്ടെടുപ്പ് സുഗമം; സമാധാനപരം
ജില്ലയിൽ 77.13% പേർ വോട്ട് രേഖപ്പെടുത്തി

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ എറണാകുളം ജില്ലയിലെ പോളിംഗ് ശതമാനം 77.13. ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 19963 27 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 995073 പുരുഷന്മാരും 1001241സ്ത്രീകളും ഉൾപ്പെടുന്നു. 

ജില്ലയിൽ 79.38 % പുരുഷന്മാരും 75.02% സ്ത്രീകളും വോട്ട് ചെയ്തു. 38. 24 % ട്രാൻസ്ജെൻഡർമാരും വോട്ട് ചെയ്തു. ആകെയുള്ള 34 ൽ 13 ട്രാൻസ്ജെൻഡർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 

കൊച്ചി കോർപ്പറേഷനിൽ 62.01 % പേർ വോട്ട് രേഖപ്പെടുത്തി. നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയിൽ 71.99%

കൂത്താട്ടുകുളം - 79.8, തൃപ്പൂണിത്തുറ - 76.68
കോതമംഗലം - 78.86, പെരുമ്പാവൂർ - 81.16
ആലുവ - 75.06, കളമശേരി - 75.42
, നോർത്ത് പറവൂർ - 80.61, അങ്കമാലി - 80.72,
ഏലൂർ - 81.31, തൃക്കാക്കര - 71.99
മരട് - 78.61, പിറവം - 76.37 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം.

ബ്ലോക്ക് പഞ്ചായത്തുകളിൽ വാഴക്കുളം ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.11%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 75.07 %

ആലങ്ങാട് - 78.45, പറവൂർ - 80.66
അങ്കമാലി- 81.69, കൂവപ്പടി - 81.85
വടവുകോട് - 83.59 %, വൈപ്പിൻ - 78.04, പള്ളുരുത്തി - 79.82, 
മുളന്തുരുത്തി - 78.08, കോതമംഗലം - 82.14, പാമ്പാക്കുട - 77.4,  പാറക്കടവ്- 81.72, മുവാറ്റുപുഴ - 82. 16 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 80.33 ആണ്. 

ഗ്രാമ പഞ്ചായത്തുകളിൽ കിഴക്കമ്പലത്താണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്‌. 87.88%. ഏറ്റവും കുറവ്. ഇലഞ്ഞിയാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 69.15% . 

സുഗമവും സമാധാനപരവുമായാണ് ജില്ലയിലെ വോട്ടിംഗ് പൂർത്തിയായത്. രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴിന് വോട്ടിംഗ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാർ കണ്ടെത്തിയെങ്കിലും ഉടൻ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയ പ്രശ്നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. തൃക്കാക്കര, കളമശേരി, എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും കോവിഡ് രോഗികളും വൈകിട്ട് ആറിനു ശേഷം വോട്ട് രേഖപ്പെടുത്തി.

 

ഗ്രാമ പഞ്ചായത്ത് പോളിംഗ് ശതമാനം
8.30 pm

പറവൂർ ബ്ലോക്ക്
1  ചേന്ദമംഗലം    -78.61
2  കോട്ടുവള്ളി    -79.86
3ഏഴിക്കര    -83.17
4വടക്കേക്കര- 80.4
5ചിറ്റാറ്റുകര-82.47

ആലങ്ങാട് ബ്ലോക്ക്
6കരുമാല്ലൂർ-79.62
7വരാപ്പുഴ    -78.75
8ആലങ്ങാട്    -75.17
9കടുങ്ങല്ലൂർ-80.71

അങ്കമാലി ബ്ലോക്ക്
10മൂക്കന്നൂർ    -82.79
11തുറവൂർ    -81.8
12മഞ്ഞപ്ര    -82.41
13കറുകുറ്റി    -78.91
14അയ്യമ്പുഴ    -84.91
15കാഞ്ഞൂർ    -82.34
16കാലടി    -81.66
17മലയാറ്റൂർ നീലിശ്വരം-81.53

കൂവപ്പടി ബ്ലോക്ക്
18അശമന്നൂർ    -84.2
19മുടക്കുഴ    -84.35
20വേങ്ങുർ    -83.87
21രായമംഗലം    -78.88
22ഒക്കൽ    -83.3
23കൂവപ്പടി-80.51

വാഴക്കുളം ബ്ലോക്ക്
24വെങ്ങോല    -84.11
25വാഴക്കുളം    -87.63
26കിഴക്കമ്പലം-87.88
27ചൂർണ്ണിക്കര    -79.59
28എടത്തല    -82.69
29കീഴ്‌മാട്-82.24

ഇടപ്പള്ളി ബ്ലോക്ക്

30കടമക്കുടി    -84.26
31ചേരാനല്ലൂർ-75.24
32മുളവുകാട്    -79.56
33എളകുന്നപ്പുഴ-71.46

വൈപ്പിൻ ബ്ലോക്ക്

34ഞാറക്കൽ    -74.65
35നായരമ്പലം    -78.42
36എടവനക്കാട്    -77.69
37പള്ളിപ്പുറം    -78.85
38കുഴുപ്പിള്ളി-81.12

പള്ളുരുത്തി ബ്ലോക്ക്

39ചെല്ലാനം-79.36
40കുമ്പളങ്ങി    -78.16
41കുമ്പളം-82.09

മുളന്തുരുത്തി ബ്ലോക്ക്

42ഉദയംപേരൂർ    -73.87
43മുളന്തുരുത്തി    -77.15
44ചോറ്റാനിക്കര    -78.97
45എടക്കാട്ടുവയൽ-81.68
46ആമ്പല്ലൂർ    -78.78
47മണീട്-82.99

വടവുകോട് ബ്ലോക്ക്

48പൂത്തൃക്ക    -80.08
49തിരുവാണിയൂർ-84.44
50വടവുകോട്-പുത്തൻകുരിശ്    -84.95
51മഴുവന്നൂർ    -85.19
52ഐക്കരനാട്    -77.3
53കുന്നത്തുനാട്-86.69

കോതമംഗലം ബ്ലോക്ക്

54പൈങ്ങോട്ടൂർ    -80.5
55നെല്ലിക്കുഴി    -87.48
56പിണ്ടിമന    -80.58
57കോട്ടപ്പടി    -83.62
58കവളങ്ങാട്-81.5
59വാരപ്പെട്ടി    -83.15
60കീരമ്പാറ    -79.47
61പോത്താനിക്കാട്    -79.46
62പല്ലാരിമംഗലം    85.56
63കുട്ടമ്പുഴ-75.54

പാമ്പാക്കുട ബ്ലോക്ക്

64ഇലഞ്ഞി    -69.15
65തിരുമാറാടി-77.26
66പാലക്കുഴ-82.39
67പാമ്പാക്കുട-79.23
68രാമമംഗലം-80.45

പാറക്കടവ് ബ്ലോക്ക്

69ശ്രീമൂലനഗരം    -82.57
70പുത്തൻവേലിക്കര-78.81
71ചെങ്ങമനാട്    -84.51
72നെടുമ്പാശ്ശേരി- 83.48
73പാറക്കടവ്-78.38
74കുന്നുകര-83.28

മൂവാറ്റുപുഴ ബ്ലോക്ക്

75ആവോലി    -83.17
76ആരക്കുഴ    -81.97
77വാളകം-81.7
78പായിപ്ര    -84.84
79കല്ലൂർക്കാട്-76.51
80ആയവന    - 83.15
81മഞ്ഞള്ളൂർ    - 77.62
82മാറാടി-83.8

 

മാതൃകയായി ഹരിത ബൂത്തുകൾ . വോട്ടർമാർക്കിതു വേറിട്ട അനുഭവം !

വോട്ടുചെയ്യാൻ ബൂത്തിലെത്തിയപ്പോൾ വോട്ടർമാരെ വരവേറ്റത് ഹരിത ബൂത്തുകൾ. മെടഞ്ഞ ഓലയും, പനമ്പും കൊണ്ട് സ്വാഗത ബോർഡുകൾ, മൺകുടത്തിൽ വെച്ച കുടിവെള്ള പോയിന്റുകൾക്ക് കുരുത്തോല കൊണ്ട് അലങ്കാരം, സാമൂഹിക അകലം പാലിക്കാനും,  മാസ്ക് ധരിക്കാനുമുള്ള നിർദേശങ്ങൾ ചേമ്പിലയിൽ, ഉപയോഗ ശേഷം വലിച്ചെറിയാതെ മാലിന്യം തരം തിരിച്ചു ശേഖരിക്കാൻ പനമ്പു ഓല കൊണ്ടു മെടഞ്ഞ വല്ലങ്ങൾ!! ചുരുക്കത്തിൽ പ്രകൃതിയിലേക്ക് മടങ്ങി എത്തിയ പ്രതീതി ആയിരുന്നു മാതൃക ബൂത്തുകളിൽ എത്തിയ വോട്ടർമാർക്ക്. ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും നിർദേശ പ്രകാരമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലും മുൻസിപ്ളിറ്റികളിലും തിരഞ്ഞെടുത്ത മാതൃക ബൂത്തുകൾ ഹരിതാഭമാക്കിയത്. നാഷണൽ സർവീസ് സ്കീം വോളന്റിയര്മാരും, ഹരിത കർമ്മ സേനാ അംഗങ്ങളും, പഞ്ചായത്ത് മുൻസിപ്പാലിറ്റി അധികൃതരും ഒത്തുചേർന്നപ്പോൾ എറണാകുളം ജില്ലയിൽ സൃഷ്ടിച്ചത് പുതിയ അനുഭവം. തിരഞ്ഞെടുപ്പ് പ്രക്രിയ ഹരിതപൂര്ണമാക്കാൻ ജില്ലാ ശുചിത്വ മിഷനും ഹരിത കേരളം മിഷനും നടത്തി വന്ന വിവിധ പദ്ധതികളുടെ ഭാഗമായിരുന്നു ഹരിത ബൂത്തുകൾ. ജില്ലയിലെ പോളിങ് അവസാനിച്ചെങ്കിലും ഇതോടനുബന്ധിച്ചുള്ള തുടർ പദ്ധതികളും മിഷൻ  ആവിഷ്‌കരിച്ചിട്ടുണ്ട്. റോഡരികുകളിലും മറ്റുമായി സ്ഥാനാർത്ഥികൾ സ്ഥാപിച്ചിട്ടുള്ള മുഴുവൻ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യേണ്ടതുണ്ട്. ഇവ അഞ്ചു ദിവസത്തിനുള്ളതിൽ ശേഖരിച്ചു തരം തിരിച്ചു സംസ്കരണത്തിനായി കൈമാറണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കും. തിരഞ്ഞെടുപ്പ് വേളയിൽ ഹരിത പ്രോട്ടോകോൾ പാലിച്ചവർക്കും , പോളിങ്ങിന് ശേഷം ഏറ്റവും നന്നായി മാലിന്യ നിർമാർജനം നടത്തുന്നതുമായ സ്ഥാനാർത്ഥികൾക്ക്  പ്രത്യേക പ്രശംസ പത്രവും തിരഞ്ഞെടുക്കുന്നവർക്കു ഹരിത അവാർഡും വിതരണം ചെയ്യും .ഇതിനായി ഈ വരുന്ന ഡിസംബർ 15നു മുൻപ് സ്ഥാനാർത്ഥികൾ അവരുടെ പ്രചാരണ വേളയിൽ ചെയ്ത ഹരിത മാതൃകകളും പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു കൈമാറുന്നതിന്റെ ഫോട്ടോകളും വീഡിയോകളും tscekm@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. തിരഞ്ഞെടുപ്പ്  പ്രചാരണ വസ്തുക്കൾ കത്തിക്കാതെയും വലിച്ചെറിയാതെയും തരം തിരിച്ചു ശാസ്ത്രീയമായ സംസ്കരണത്തിന് കൈമാറണമെന്ന് സ്ഥാനാര്ഥികളോട് ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ പി.എച് ഷൈൻ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ ശ്രീ സുജിത് കരുൺ എന്നിവർ അഭ്യർത്ഥിച്ചു

 

ജില്ലയിൽ പോളിങ് സമാധാനപരം
എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലും സംതൃപ്തിയിലുമാണ് ജില്ലാ ഭരണകേന്ദ്രം. വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയ 38 പോളിങ് ബൂത്തുകളിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്തില്ല.

വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7 ബൂത്തുകളിലും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും വെങ്ങോല ഗ്രാമ പഞ്ചായത്തിലെ നാല് ബൂത്തുകളിലും എടത്തല ഗ്രാമ പഞ്ചായത്തിൽ 10 ഇടങ്ങളിലും 
ഇടവനക്കാട് ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ഇടങ്ങളിലും ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ നാല്
 ബൂത്തുകളിലും തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിൽ രണ്ട് സ്ഥലങ്ങളിലും  തിരുമാറാടി, പാലക്കുഴ, നെടുമ്പാശ്ശേരി,കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിൽ ഓരോ ബൂത്തുകളിൽ ആണ് വെബ് കാസ്റ്റിംഗ് ഒരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചു. കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് വെബ് കാസ്റ്റിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

date