Post Category
ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ പോളിംഗ് സാമഗ്രികളുടെ വിതരണം
തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പോളിംഗ് സ്റ്റേഷനുകളിലേയ്ക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 13 ന് രാവിലെ 8 മണി മുതല്‍ ബാലുശ്ശേരി ഗവ: ബോയ്സ് ഹൈസ്‌കൂള്‍ നടക്കുമെന്ന്
ബ്ലോക്ക് പഞ്ചായത് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് സമയക്രമം അനുവദിച്ചിട്ടുണ്ട്. സമയം, ഗ്രാമപഞ്ചായത്ത് എന്ന ക്രമത്തില്‍ : രാവിലെ 8 മുതല്‍ - 9.30 വരെ പനങ്ങാട് ഗ്രാമ പഞ്ചായത്ത്, 9.30 മുതല്‍- 10.30 വരെ നടുവണ്ണൂര്‍, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തുകള്‍, 10.30 മുതല്‍ -11.30 വരെ കോട്ടൂര്‍, ഉള്ളിയേരി ഗ്രാമ പഞ്ചായത്തുകള്‍, 11.30 മുതല്‍- 12.30 വരെ ബാലുശ്ശേരി, ഉണ്ണികുളം ഗ്രാമ പഞ്ചായത്തുകള്‍.
date
- Log in to post comments