തെരഞ്ഞെടുപ്പ്: ജാഗ്രതയോടെ വോട്ട് ചെയ്യാം
വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്നിറങ്ങി തിരിച്ചെത്തും വരെ മൂക്കും വായും മൂടത്തക്കവിധം മാസ്‌ക്ക് ധരിക്കണം. കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്. രജിസ്റ്റര്‍ ഒപ്പിടാന്‍ ഉള്ള പേന ഓരോരുത്തരും കയ്യില്‍ കരുതുക. പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക്ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവരോടും മാസ്‌ക്ക് ഉയര്‍ത്തിവെച്ച് സംസാരിക്കാന്‍ പറയുക. മറ്റുള്ളവരുമായി രണ്ട് മീറ്റര്‍ അല്ലെങ്കില്‍ 6 അടി അകലം പാലിക്കണം. പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുന്നിലും പിന്നിലും ആറടി അകലം വേണം. കൂട്ടംകൂടി നില്‍ക്കരുത്. ആരുമായും ഹസ്തദാനത്തിന് മുതിരരുത്. ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ യാതൊരു കാരണവശാലും പാടില്ല. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ കയറുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തിനകത്ത് ഒരേസമയം പരമാവധി മൂന്ന് വോട്ടര്‍മാര്‍ മാത്രം. അടച്ചിട്ട മുറികളില്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റ്മാരും വോട്ടര്‍മാരും അകലം പാലിക്കണം. തിരിച്ചറിയില്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. വോട്ട് ചെയ്ത ശേഷം ഉടന്‍ തന്നെ തിരിച്ചു പോവുക. വീട്ടില്‍ എത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പാര്‍ട്ടി ഓഫീസുകളില്‍ ബൂത്തുകളില്‍ ഇരിക്കുന്ന പ്രവര്‍ത്തകര്‍ മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകള്‍ സാനിറ്റൈസസ് ചെയ്യണം.
- Log in to post comments