വടകര താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് 18 ന്
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 ന് രാവിലെ 10.30ന് വടകര താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തും.
അദാലത്തില്‍ പങ്കെടുക്കുന്നതിന് പൊതുജനങ്ങള്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. ചികില്‍സാ സഹായം, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല. വടകര താലൂക്ക് പരിധിയിലുള്ളവര്‍ക്ക് ഡിസംബര്‍ 17 വൈകിട്ട് 5 മണി വരെ രജിസ്റ്റ്ട്രേഷന്‍ നടത്താം. പരാതി നല്‍കാന്‍ സന്നദ്ധരായ പൊതുജനങ്ങളുടെ ഫോണ്‍ നമ്പര്‍ അക്ഷയ സെന്റര്‍ ജീവനക്കാര്‍ ശേഖരിക്കുകയും ഫോണ്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുകയും പരാതി രേഖപ്പെടുത്തുകയും ചെയ്യണം. അക്ഷയ സെന്റര്‍ ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ അദാലത്ത് ദിവസം പരാതിയും അനുബന്ധ രേഖകളുമായി ഹാജരാകണം. ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. ജില്ലയിലെ എല്‍ എസ് ജി ഡി ഉദ്യോഗസ്ഥരടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.
- Log in to post comments