പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പോളിങ്ങ് സാമഗ്രികളുടെ വിതരണം
കോവിഡ് പശ്ചാത്തലത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പോളിങ്ങ് സാമഗ്രികളുടെ വിതരണം സമയക്രമം ഏര്‍പ്പെടുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു. ഡിസംബര്‍ 13-ന് കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 8.30 മുതല്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അനുവദിക്കപ്പെട്ട സമയത്ത് തന്നെ കൃത്യമായി എത്തിച്ചേരണം.
സമയം. വാര്‍ഡുകള്‍ എന്നീ ക്രമത്തില്‍ : രാവിലെ 8.30 മുതല്‍ 10 മണി വരെ - അരിക്കുളം - 1,2,3,4,13, അത്തോളി - 1,2,3,4,7, ചേമഞ്ചേരി - 1,2,3,4,6, ചെങ്ങോട്ട്കാവ് - 1,2,3,4, മൂടാടി - 1,2,3,4,5. രാവിലെ 10 മണി മുതല്‍ 11 മണി വരെ - അരിക്കുളം - 5,6,7,12, അത്തോളി - 5,6,8,15, ചേമഞ്ചേരി - 5,7,8,9,10, ചെങ്ങോട്ട്കാവ് - 5,6,7,8,9, മൂടാടി - 6,7,8,9,10. രാവിലെ 11 മണി മുതല്‍ 12.30 മണി വരെ - അരിക്കുളം - 8,9,10,11, അത്തോളി - 9,10,11,12, ചേമഞ്ചേരി - 11,12,13,14,15, ചെങ്ങോട്ട്കാവ് - 10,11,12,13,14, മൂടാടി - 11,12,13,15. ഉച്ച 12.30 മുതല്‍ 2 മണി വരെ - അത്തോളി - 13,14,16,17, ചേമഞ്ചേരി - 16,17,18,19,20, ചെങ്ങോട്ട്കാവ് - 15,16,17, മൂടാടി - 14,16,17,18.
- Log in to post comments