Skip to main content

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ സ്വകാര്യ മേഖലകളിലുള്ള തൊഴിലാളികളുടെ ഉത്പാതന ക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതിന് അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നു. ഇതിന് വിവിധ സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍  thozhilalishreshta.lc.kerala.gov.in  
 എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ഡിസംബര്‍ 15ന് മുമ്പായി അപേക്ഷ നല്‍കണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date