Skip to main content

വിഭിന്നശേഷി കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

 

ആലപ്പുഴ: ആലപ്പുഴ ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന റീജിയണൽ ഏർലി ഇൻറർ വെൻഷൻ സെൻറർ/ ഓട്ടിസം സെൻററും കോഴിക്കോട് കോമ്പോസിറ്റു റീജിയണൽ സെൻററും സംയുക്താഭിമുഖ്യത്തിൽ വിഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ ശേഷികള്‍ക്കനുസൃതമായ ഉപകരണങ്ങൾ വിതരണം ചെയ്തു. ആർ ഇ ഐ സി നോഡൽ ഓഫീസർ ഡോ. ശ്രീലത പി ആറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. വി. രാംലാൽ വിതരണോദ്ഘാടനം നിർവഹിച്ചു. വീൽചെയർ, റോളേറ്റര്‍, സി.പി.ചെയര്‍, ശ്രവണസഹായി, പഠനോപകരണങ്ങൾ തുടങ്ങിയവയാണ് നൽകിയത്. 87 കുട്ടികൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. എ പി മുഹമ്മദ്, ഡോ. എ ഷാനവാസ്, ഡോ. സന്തോഷ് രാഘവന്‍, ടി വി ഗോപി രാജ്, ജയ്സൺ എം പീറ്റർ, ആർ ഇ ഐ സി മാനേജർ ലിനി ആനി ഗ്രിഗറി എന്നിവർ സംസാരിച്ചു.

date