Post Category
ട്രഷറി ക്യൂവിലുള്ള ബില്ലുകള്‍ പാസ്സാക്കി നല്‍കും
കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായി ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ബില്ലുകളും പാസ്സാക്കി നല്‍കും. ഇതനുസരിച്ച് ക്യൂവില്‍ ബില്ലുകള്‍ മാറ്റപ്പെട്ടിട്ടുള്ള എല്ലാ ഡി.ഡി.ഒ മാരും അതത് ട്രഷറി ഓഫീസര്‍മാരുമായി ബന്ധപ്പെടണം. ഇത്തരം ബില്ലുകള്‍ മാറി നല്‍കുന്നതിന് ട്രഷറി ഓഫീസര്‍മാര്‍ക്ക് ട്രഷറി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ക്യൂവിലുള്ള ബില്ലുകളില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ബില്ലുകള്‍ മുന്‍ഗണനാക്രമത്തില്‍ പാസ്സാക്കി നല്‍കണമെന്ന് പ്രത്യേകമായി എല്ലാ ട്രഷറി ഓഫീസര്‍മാരോടും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
പി.എന്‍.എക്സ്.1444/18
date
- Log in to post comments