Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് ഡിസംബര്‍ 16 നും കൊമേഴ്‌സിന് 17 നും രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04924 254142.
date
- Log in to post comments