ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; ഒരുക്കങ്ങള്‍ വിലയിരുത്തി
ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഈ മാസം 29 ന് കാസര്‍കോടെത്തും. രാവിലെ 10.20 ന് മംഗലാപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം പെരിയ കേന്ദ്രസര്‍വ്വകലാശാല ഹെലിപാഡിലെത്തി 11 മണിക്ക് സര്‍വ്വകലാശാലയിലെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യും. 12.30 ന് അദ്ദേഹം തിരികെ മംഗലാപുരത്തേക്ക് പോകും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. ഒരുക്കങ്ങള്‍ കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പ് മേധാവികളോട് ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു. എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ സി ബിജു, എഎസ്പി വിശ്വനാഥന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, കേന്ദ്രസര്‍വ്വകലാശാല പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments