Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്  : 8866 പേർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് 

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തിലുള്ളവരും ഉൾപ്പെടെ 12502 പേർ ജില്ലയിൽ ഉള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചതിൽ 8866 പേർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചതായി ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ഡിസംബർ 1 മുതൽ ഡിസംബർ 9ന് വൈകീട്ട് മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും വിവരങ്ങളാണ് ആരോഗ്യവകുപ്പ് ശേഖരിച്ചത്. . ജില്ലയിൽ നിലവിൽ 3851 പേരാണ് കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. കൂടാതെ 8651 പേർ നിരീക്ഷണത്തിൽ ഉള്ളവരും ഉൾപ്പെടെ ഡിസംബർ 9 വരെ 12502 പേരാണ് പട്ടികയിലുള്ളത്. 

 ജില്ലയിലെ കോവിഡ് രോഗികൾ, നിരീക്ഷണത്തിൽ ഉള്ളവർ എന്നിവരിൽനിന്നും പ്രായപൂർത്തിയാകാത്തവർ, വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർ എന്നിവരെ ഒഴിവാക്കിയാണ് സ്പെഷ്യൽ ബാലറ്റ് പേപ്പർ അനുവദിച്ചിരിക്കുന്നത്. 

 സ്പെഷ്യൽ ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യുന്നവർക്ക് ബാലറ്റ് പേപ്പറുകൾ വോട്ടെണ്ണൽ ദിനമായ ഡിസംബർ 16ന് രാവിലെ എട്ടുമണി വരെ ബന്ധപ്പെട്ട മേൽവിലാസത്തിൽ എത്തിക്കാം. എട്ടു മണിക്ക് ശേഷം ലഭിക്കുന്ന സ്പെഷ്യൽ ബാലറ്റ് പേപ്പറുകൾ വോട്ട് എണ്ണുന്നതിന് പരിഗണിക്കുകയില്ല.
 

date