Post Category
വ്യവസായ മന്ത്രിയുടെ അദാലത്ത്് അടുത്ത മാസം
വ്യവസായവകുപ്പിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ വികസനപ്ലോട്ടുകള്, വ്യവസായ ഏരിയ എന്നിവിടങ്ങളില്‍ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഭൂമി അനുവദിച്ചുകിട്ടിയവര്ക്കും, പ്രസ്തുത സ്ഥലങ്ങളില്‍ വ്യവസായസംരംഭങ്ങളുടെ പ്രവര്ത്തനവുമായിബന്ധപ്പെട്ടു സംരംഭകര്‍ക്കുള്ള പരാതികള്‍, വ്യവസായമേഖലയുമായിബന്ധപ്പെട്ട പൊതുവായപരാതികള് എന്നിവ തീര്‍പ്പാക്കുന്നതിനു മെയ് മാസം വ്യവസായവകുപ്പ്മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഫയല്തീര്പ്പാക്കുന്നതിനായി പ്രത്യേകഅദാലത്ത് നടത്തും. അദാലത്തില്തീര്പ്പാക്കുന്നതിനായി ജില്ലയിലെ വ്യവസായസംരംഭകര്‍ക്കുള്ള പരാതികള്‍ ഈ മാസം 30വരെ വിദ്യാനഗര്‍ ജില്ലാവ്യവസായകേന്ദ്രം ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04994 255749 , 9746229954 , 9605174636
date
- Log in to post comments