Skip to main content

പോസ്റ്റൽ വോട്ട്: തപാൽ നീക്കം വേഗത്തിലാക്കണമെന്നു കളക്ടർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുമായി ബന്ധപ്പെട്ട തപാൽ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതു സംബന്ധിച്ചു കളക്ടർ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനു കത്തയച്ചു. 

ജില്ലയിൽ വോട്ടെടുപ്പു നടന്ന ഡിസംബർ എട്ടിനു മുൻപ് തപാൽ വോട്ട് ചെയ്യാൻ അർഹതയുള്ള മുഴുവൻ വോട്ടർമാർക്കും അതത് റിട്ടേണിങ് ഓഫിസർമാർ ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും അയച്ചിട്ടുണ്ട്. എന്നാൽ, ഇന്നലെ വരെ ഇതു പലർക്കും ലഭിച്ചിട്ടില്ലെന്ന് വിവിധ ഓഫിസുകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട തപാൽ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു തപാൽ വകുപ്പിനോട് കളക്ടർ ആവശ്യപ്പെട്ടത്.

വോട്ടെണ്ണൽ ദിനമായ ഡിസംബർ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ.

date