Skip to main content

ജാഗ്രതോത്സവം: പരിശീലനം

 

ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കു അവധിക്കാല ബോധവല്‍ക്കരണം നല്‍കുന്ന പരിശീലനാര്‍ഥികള്‍ക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍  നടക്കും. സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് പഞ്ചായത്തുകളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പേയിനാണു ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. വീടു കയറിയുള്ള ബോധവല്‍ക്കരണം, പൊതു സ്ഥങ്ങളുടെ ശുചീകരണം,  സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും പദ്ധതിയിലുണ്ട്. ഹെല്‍ത്ത് ഓഫീസേഴ്‌സ്, ആശ വര്‍ക്കേഴ്‌സ്, കുടുംബശ്രീ എന്നിവയുടെ പങ്കാളിത്വത്തോടെയാണ് പരിശീലന പരിപാടികള്‍ നടക്കുന്നത്.

                                               (കെ.ഐ.ഒ.പി.ആര്‍-721/18)

date