സ്വയം തൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിലോ വസ്തു ജാമ്യ വ്യവസ്ഥയിലോ/രണ്ടു ജാമ്യവും ചേര്‍ന്നുളള വ്യവസ്ഥയിലോ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു 60000 രൂപ മുതല്‍ നാല് ലക്ഷം വരെ ഏഴ് ശതമാനം നിരക്കില്‍ വായ്പ നല്‍കും. കൂടാതെ ഇ-ഓട്ടോ (മൂന്ന് ലക്ഷത്തി പതിനായിരം രൂപ വരെ, 30000 രൂപ സബ്‌സിഡി) ടാക്‌സി കാര്‍ ആന്റ് ഗുഡ്‌സ് കാരിയര്‍ (10 ലക്ഷം വരെ) പെണ്‍കുട്ടികളുടെ വിവാഹം (ഒരു ലക്ഷത്തി അമ്പതിനായിരം വരെ) വിദേശ തൊഴില്‍ വായ്പ (രണ്ടു ലക്ഷം വരെ) തുടങ്ങിയ വായ്പാ പദ്ധതികളിലേക്കും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 18 നും 55 നും ഇടയില്‍ (വിവാഹ വായ്പ പ്രായപരിധി 65 വയസ്) പ്രായമുളള പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ (മിച്ച ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ ലഭിക്കും മൂന്ന് ലക്ഷം വരെ) മൂന്ന് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663, 9400068507.
- Log in to post comments