Skip to main content

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം 23 ന് ആലപ്പുഴയില്‍

    കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഏപ്രില്‍ 23 രാവിലെ 11 ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ഹര്‍ജിക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും നല്‍കാം. യോഗാനന്തരം സമിതി ജില്ലയിലെ വൃദ്ധസദനം സന്ദര്‍ശിച്ച് അന്തേവാസികളും ജീവനക്കാരുമായി ആശയവിനിമയം നടത്തും.
പി.എന്‍.എക്‌സ്.1448/18

date