ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി : ബോധവത്ക്കരണ ക്ലാസ് നടത്തി
ജില്ലയിലെ 18 ഓളം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ കുറിച്ചും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി-മംഗലാപുരം പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി സംബന്ധിച്ചും സുരക്ഷാ മുന്‍കരുതലുകള്‍, വിവിധ വകുപ്പുകളുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ചാണ് ക്ലാസ് നടത്തിയത്. പ്രകൃതി വാതക പൈപ്പ്‌ലൈന്‍-സുരക്ഷയും മുന്‍കരുതലുകളും എന്ന വിഷയത്തില്‍ കൊച്ചി-മംഗലാപുരം പൈപ്പ്‌ലൈന്‍ ഫയര്‍ ആന്റ് സേഫ്റ്റി മാനേജര്‍ റൗഫീക്ക് ക്ലാസെടുത്തു.
ഗെയില്‍പൈപ്പ്‌ലൈന്‍ പദ്ധതി കടന്നു പോകുന്ന 18 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കായാണ് ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍.എല്‍.കുര്യാക്കോസ്, കൊച്ചി മംഗലാപുരം പൈപ്പ്‌ലൈന്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, ജില്ലാ ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ടി.കൃഷ്ണകുമാരി, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് സി.ശില്പ, എല്‍.എസ്.ജി ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ ആഷ എന്നിവര്‍ സംസാരിച്ചു.
- Log in to post comments