Skip to main content

ഹരിത തെരഞ്ഞെടുപ്പ് :സമ്മാന കൂപ്പണ്‍ ഫലം പ്രസിദ്ധീകരിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പങ്കാളികളായ ഉദ്യോഗസ്ഥരിലും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരിലും പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ആശയത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി മലപ്പുറം ജില്ലാ ശുചിത്വ മിഷന്‍ വിതരണം ചെയ്തിരുന്ന സമ്മാന കൂപ്പണ്‍ ഫലം പ്രസിദ്ധീകരിച്ചു. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് വിജയികളെ കണ്ടെത്തിയത്.
 ഒന്നാം സമ്മാനം ബയോഗ്യാസ് പ്ലാന്റ് കൂപ്പണ്‍ നമ്പര്‍  63764 നാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ ബയോ കമ്പോസ്റ്റര്‍ ബിന്‍ കൂപ്പണ്‍ നമ്പര്‍  20867 നും മൂന്നാം സമ്മാനം കിച്ചണ്‍ ബിന്‍ കൂപ്പണ്‍ നമ്പര്‍ - 24934 നുമാണ്.  

എല്ലാ നഗരസഭകളെയും ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളെയും ജില്ലാ ഓഫീസുകളെയും ആരോഗ്യ വകുപ്പിനെയും ബന്ധപ്പെടുത്തി 58  പ്രോത്സാഹന സമ്മാനവും (പേഴ്‌സ് ബാഗ് - സമ്മാനര്‍ഹമായ നമ്പറുകള്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്) വിതരണം ചെയ്യുമെന്ന് ഗ്രീന്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഇ.ടി. രാകേഷ് അറിയിച്ചു.  സമ്മാനാര്‍ഹരുടെ വിവരങ്ങള്‍ ശുചിത്വ മിഷന്റെയും ജില്ലാകലക്ടറുടെയും ഫേസ്ബുക്ക് പേജിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴിയും  പ്രസിദ്ധീകരിക്കും.
ഫലം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനകം സമ്മാനര്‍ഹരായ ഉദ്യോഗസ്ഥര്‍ സമ്മാന കൂപ്പണും ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഹാജരായതിന്റെ തെളിവ്/ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നതിന്റെ തെളിവ്/  മേലധികാരിയുടെ കത്ത് സഹിതം സമ്മാനങ്ങള്‍ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നിന്ന് കൈപ്പറ്റണം. രേഖകളും മേല്‍വിലാസവും dsmmlpm@gmail.com എന്ന ഇ മെയിലിലേക്ക് ഏഴ് ദിവസത്തിനകം അയച്ചാല്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ കൊറിയര്‍ വഴി അയക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2738001

date