Skip to main content

കെ ടെറ്റ് ; സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ ഹാജരാകണം

 

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരീക്ഷ കേന്ദ്രങ്ങളില്‍ നിന്ന് കെ ടെറ്റ് പരീക്ഷ (2020 ഫെബ്രുവരി മാസം വരെയുള്ള) എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ 2020 ഡിസംബര്‍ 23 ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം. എസ്.എസ്.എല്‍.സി, പ്ലസ്ടു,ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ബി.എഡ്/ടി.ടി.സി, മാര്‍ക്ക് ഇളവോടു കൂടി പാസ്സായവര്‍(90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) ജാതി തെളിയിക്കു സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി(ആറ് മാസം) പൂര്‍ത്തിയായവര്‍ ഒറിജിനല്‍ ലഭിച്ചതിന് ശേഷം വെരിഫിക്കേഷന്‍ ഹാജരായാല്‍ മതി. ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയാകും.

date