Skip to main content

കോവിഡ് 441, രോഗമുക്തി 283

ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 18) 441 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 283 പേര്‍ കോവിഡ് രോഗമുക്തരായി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശൂരനാട് തെക്ക്, ഇടമുളയ്ക്കല്‍, തൃക്കോവില്‍വട്ടം, പ•ന, ചിറക്കര, പട്ടാഴി, വെളിനല്ലൂര്‍, കൊറ്റങ്കര, തലവൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
  ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 438 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 47 പേര്‍ക്കാണ് രോഗബാധ. കാവനാട്-എട്ട്,   തൃക്കടവൂര്‍-7, കോട്ടയ്ക്കകം-4,  തട്ടാമല-3 എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-16, കരുനാഗപ്പള്ളി-13, കൊട്ടാരക്കര-ഒന്‍പത്, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് തെക്ക്-28, ഇടമുളയ്ക്കല്‍-25, തൃക്കോവില്‍വട്ടം, പ•ന എന്നിവിടങ്ങളില്‍ 18 വീതവും ചിറക്കര, പട്ടാഴി ഭാഗങ്ങളില്‍ 15 വീതവും വെളിനല്ലൂര്‍-13, കൊറ്റങ്കര-12, തലവൂര്‍-11, ശാസ്താംകോട്ട-10, കരീപ്ര, പിറവന്തൂര്‍ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും പവിത്രേശ്വരം, പൂയപ്പള്ളി, വെളിയം,   തേവലക്കര എന്നിവിടങ്ങളില്‍ എട്ടു വീതവും കുന്നത്തൂര്‍, നെടുവത്തൂര്‍ ഭാഗങ്ങളില്‍ ഏഴുവീതവും അഞ്ചല്‍, മൈനാഗപ്പള്ളി, പനയം പ്രദേശങ്ങളില്‍ ആറു വീതവും ഇളമ്പള്ളൂര്‍, ചവറ, തെക്കുംഭാഗം, പോരുവഴി, വിളക്കുടി എന്നിവിടങ്ങളില്‍ അഞ്ചുവീതവും ഇളമാട്, എഴുകോണ്‍, കുലശേഖരപുരം, കുളക്കട, നെടുമ്പന,  പടിഞ്ഞാറേകല്ലട പ്രദേശങ്ങളില്‍ നാലു വീതവും കിഴക്കേകല്ലട, ഏരൂര്‍, കടയ്ക്കല്‍,  ചിതറ, തഴവ, മൈലം, വെട്ടിക്കവല ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍ 3387/2020)

date