Skip to main content

പ്രീപ്രൈമറി-പ്രൈമറി പുസ്തകരചന നടത്തുന്നവര്‍ക്കായി ബാലസാഹിത്യ ശില്പശാല  ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കും

പ്രീപ്രൈമറി- പ്രൈമറി കുട്ടികള്‍ക്കായുള്ള ബാലസാഹിത്യപുസ്തക രചനയില്‍ അഭിരുചിയും താത്പര്യവുമുള്ള എഴുത്തുകാര്‍ക്കായി  കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  നവംബര്‍ 10,11,12 തീയതികളില്‍  നടത്താനിരുന്ന സംസ്ഥാനതലശില്പശാല ഡിസംബര്‍ 1,2,3 തീയതികളിലേക്ക് മാറ്റിവച്ചു. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ശില്പശാല പ്രശസ്ത എഴുത്തുകാരന്‍ യു.എ.ഖാദര്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ ശില്പശാലയില്‍ ബാലസാഹിത്യ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ നയിക്കും.എഴുത്തുകാര്‍ക്ക് തങ്ങളുടെ മനസ്സിലുള്ള ആശയങ്ങള്‍ പുസ്തകരൂപത്തില്‍ വികസിപ്പിച്ചെടുക്കാനുള്ള പരിശീലനമാണ് ശില്പശാലയിലൂടെ ലഭിക്കുക.

അപേക്ഷ അയച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫോണ്‍ മുഖേനയോ ഇമെയില്‍ മുഖേനയോ അറിയിപ്പ് ലഭിക്കുന്നതാണ്. 

പി.എന്‍.എക്‌സ്.4813/17

date